District News
നെയ്യാറ്റിന്‍കര: എന്‍ഡിഎ സ്ഥാനാര്‍ഥി ചെങ്കല്‍ എസ്. രാജശേഖരന്‍നായര്‍ നെയ്യാറ്റിന്‍കര രൂപത ബിഷപ് ഡോ. ഡി. സെല്വരാജനുമായി കൂടിക്കാഴ്ച നടത്തി. തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായാണ് സ്ഥാനാര്‍ഥി ബിഷപ്പിനെ നേരില്‍ കാണാനെത്തിയത്. ഇരുവരും വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു.
ഡോ. അതിയന്നൂര്‍ ശ്രീകുമാര്‍, എസ്.കെ. ജയകുമാര്‍, കൂട്ടപ്പന മഹേഷ് എന്നിവരും സ്ഥാനാര്‍ഥിയോടൊപ്പമുണ്ടായിരുന്നു.
District News
ഹരിപ്പാട്: എൻഡിഎ സ്ഥാനാർഥി സന്ദീപ് വചസ്പതിയുടെ തെരഞ്ഞെടുപ്പ് പര്യടനം തുടരുന്നു. ഇന്നലെ രാവിലെ മുടയിൽ ശ്രീകൃഷ്ണ ക്ഷേത്ര ദർശനത്തോടെയാണ് അദ്ദേഹം തന്റെ തിരക്കിട്ട പരിപാടികൾക്കു തുടക്കം കുറിച്ചത്. തുടർന്ന് വിവിധ സമുദായ സംഘടനാ നേതാക്കളെ സന്ദർശിച്ച് പിന്തുണതേടി.
ആയാപറമ്പ് ഗാന്ധിഭവനിലെ അന്തേവാസികൾക്കൊപ്പം പ്രഭാതഭക്ഷണം കഴിച്ച അദ്ദേഹം, അവരുമായി സമയം ചെലവഴിച്ചു. ശേഷം ശാന്തിഗിരി ആശ്രമത്തിലെത്തി സ്വാമിനി ജനനി വിജയജ്ഞാനതപസ്വിനിയെ കണ്ട് അനുഗ്രഹം തേടി. മുട്ടം രാമകൃഷ്ണ ആശ്രമത്തിലും അദ്ദേഹം സന്ദർശനം നടത്തി. മണ്ഡലത്തിലെ മൂന്ന് വിവാഹച്ചടങ്ങുകളിൽ സംബന്ധിച്ച സ്ഥാനാർഥി സദ്യയിലും പങ്കുചേർന്നു.
District News
മഞ്ചേരി: മഞ്ചേരി മണ്ഡലം എൻഡിഎ സ്ഥാനാർഥി പത്മശ്രീ അജിത്ത് നാമനിർദേശ പത്രിക സമർപ്പിച്ചു. കച്ചേരിപ്പടി എൻഡിഎ ഓഫീസിന് മുന്നിൽ നിന്ന് പ്രകടനമായി എത്തിയാണ് താലൂക്ക് ഓഫീസിൽ വരണാധികാരി മുന്‍പാകെ പത്രിക സമർച്ചത്.
ബിജെപി മുൻ ദേശീയ സമിതിയംഗം സി. വാസുദേവൻ, സംസ്ഥാന സമിതി അംഗം മഞ്ചേരി നാരായണൻ, മണ്ഡലം പ്രസിഡന്റുമാരായ യു. വിൻസിൻ, കെ. പ്രമേഷ് എന്നിവർ പങ്കെടുത്തു.
District News
കടുത്തുരുത്തി: കടുത്തുരുത്തി നിയോജകമണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് ഇട്ടിക്കുന്നേല് ഉപവരണാധികാരി പാലാ ലാന്‍ഡ് റെവന്യു തഹസില്‍ദാര്‍ പി. സുദീപ് മുമ്പാകെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു.
എന്‍ഡിഎ നിയോജകമണ്ഡലം ചെയര്മാന് ടി.എ. ഹരികൃഷ്ണന്, കണ്‍വീനര്‍ സി.എം. ബാബു, സുദീപ് നാരായണന്, അശ്വന്ത് മാമലശേരി, സിജോ സെബാസ്റ്റ്യന്‍, കെ.എം. ശശി, സുരേഷ് കാട്ടാമ്പാക്ക്, പി.എന്‍. പവിത്രന്, കെ. ശ്രീനിവാസന് എന്നിവര്‍ സ്ഥാനാര്‍ഥിയോടൊപ്പമുണ്ടായിരുന്നു.
കാണക്കാരി, ഞീഴൂര്‍, മാഞ്ഞൂര്‍, മുളക്കുളം പഞ്ചായത്ത് കണ്‍വന്‍ഷനുകളും നടന്നു. സ്ഥാനാര്‍ഥി വിവിധ കേന്ദ്രങ്ങളിലെത്തി വോട്ട് അഭ്യര്‍ഥിച്ചു.
District News
ചെറുതോണി: ഇടുക്കി നിയോജക മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ഥി അഡ്വ. പ്രതീഷ് പ്രഭ വരണാധികാരി മുമ്പാകെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. കൊലുമ്പന്‍ സ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് സ്ഥാനാർഥി നേതാക്കളോടൊപ്പം കളക്ടറേറ്റിലെത്തി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. ബിജെപി സൗത്ത് ജില്ലാ പ്രസിഡന്റ് വി.സി. വര്‍ഗീസ്, ബിഡിജെഎസ് സംസ്ഥാന സമിതി അംഗം മനേഷ് കുടിക്കയത്ത്, എന്‍ഡിഎ നേതാക്കൾ തുടങ്ങിയവർ സ്ഥാനാര്‍ഥിയോടൊപ്പം എത്തിയിരുന്നു.
District News
നെടുമങ്ങാട്: നെടുമങ്ങാട് നിയോജക മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി യുവരാജ് ഗോകുൽ റോഡ് ഷോ നടത്തി.
ഇരുചക്ര വാഹനങ്ങളുടെയും മറ്റു വാഹനങ്ങളുടെയും അകമ്പടിയോടെ തുറന്ന വാഹനത്തിൽ എത്തിയ യുവ നേതാവിനെ സ്വീകരിക്കാൻ ഓരോ കേന്ദ്രത്തിലും നിരവധി ആളുകളാണ് തടിച്ചുകൂടിയത്.
ഇന്നലെ വൈകുന്നേരം 3.30ന് പള്ളിപ്പുറം തോന്നൽ ക്ഷേത്രത്തിനു സമീപത്തുനിന്നാരംഭിച്ച റോഡ് ഷോ, കീഴാവൂർ, വാവറ അമ്പലം, പോത്തൻകോട്, കോലിയക്കോട്, പിരപ്പൻകോട്, വെമ്പായം, തേക്കട, പഴകുറ്റി, നെടുമങ്ങാട്, പത്താംകല്ല്, ഏണിക്കര, കല്ലയം വഴി വട്ടപ്പാറയിൽ സമാപിച്ചു. ജില്ല പ്രസിഡന്റ് എസ്.ആർ. റജികുമാർ, ജില്ലാ വൈസ് പ്രസിഡന്റ് മുരളീകൃഷ്ണൻ, ജില്ല ജനറൽ സെക്രട്ടറി സജു, സുരേഷ് ബാബു, കനകരാജ് തുടങ്ങിയവരും യാത്രയിൽ പങ്കെടുത്തു.
ജി.ആർ. അനിലിന്റെ തെരഞ്ഞെടുപ്പ് കൺവൻഷൻ
നെടുമങ്ങാട്: ഇടതുപക്ഷം ദുർബലപ്പെട്ടാൽ നാട്ടിലെ ജനജീവിതത്തെയാണ് ബാധിക്കാൻ പോകുന്നതെന്ന് സിപി എം കേന്ദ്രകമ്മിറ്റി അംഗം പുത്തലത്ത് ദിനേശൻ. നെടുമങ്ങാട് മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി ജി.ആർ. അനിലിന്റെ തെരഞ്ഞെടുപ്പു കൺവൻഷൻ ഉദ്ഘാടനം ചെയ്യു കയായിരുന്നു അദ്ദേഹം.
എൽഡിഎഫ് നിയോജക മണ്ഡലം കൺവീനർ ആർ. ജയദേവൻ അധ്യക്ഷനായി.എൽഡിഎഫ് നേതാക്കളായ പന്ന്യൻ രവീന്ദ്രൻ, മാങ്കോട് രാധാകൃഷ്ണൻ, ബി. സത്യൻ, കെ.പി. പ്രമോഷ്, കെ.എസ്. അരുൺ, ഡോ. ഷിജൂഖാൻ, വി. അമ്പിളി, ഇ.എ. സലീം, സതീശൻ മേച്ചേരി, കരിപ്പൂര്‍ വിജയകുമാർ, നെടുമങ്ങാട് സുരേഷ്, ഉഴമലയ്ക്കർ വേണുഗോപാൽ, സക്കറിയ തോമസ്, പനയ്ക്കോട് മോഹനൻ, കരിപ്പൂര്‍ ഷാനവാസ്, ജാബിർഖാൻ, വിനോബ സുരേഷ്, റിയാസ്, വെമ്പായം നസീർ, അഡ്വ. വിജയൻ, ചെറ്റച്ചൽ സഹദേവൻ, ജെ. അരുന്ധതി, ചീരാണിക്കര സുരേഷ് എന്നിവർ പങ്കെടുത്തു.
അരുവിക്കരയിൽ ജി. സ്റ്റീഫന്റെ കവലസന്ദർശനം
നെടുമങ്ങാട്: അരുവിക്കര നിയോജക മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി അഡ്വ. ജി. സ്റ്റീഫൻ കവല സന്ദർശനം നടത്തി. പരമാവധി വോട്ടർമാരെ നേരിൽക്കണ്ടു വോട്ട് അഭ്യർഥിച്ചു. രാവിലെ എട്ടുമുതൽ 11 വരെ -കുളപ്പട, ഉഴമലയ്ക്കൽ എന്നിവിടങ്ങളിലും 11 മുതൽ ഉച്ചയ്ക്കു ഒന്നുവരെ - അരുവിക്കരയിലും വൈകുന്നേരം മൂന്നു മുതൽ 5 വരെ - ചെറിയകൊണ്ണിയിലും വൈകുന്നേരം 5 മുതൽ 7 വരെ - പൂവച്ചലിലും വോട്ടഭ്യർഥന നടത്തി.
District News
സുൽത്താൻ ബത്തേരി: ബത്തേരി മണ്ഡലം എൻഡിഎ സ്ഥാനാർഥി എ.എസ്. കവിതയുടെ തെരഞ്ഞെടുപ്പ് പര്യടനത്തിന് ആവേശകരമായ തുടക്കം. ബത്തേരി നഗരത്തിൽ നൽകിയ സ്വീകരണത്തോടെ ആദ്യദിന റോഡ് ഷോ നടന്നു.
മണ്ഡലം ഓഫീസിൽ നിന്നാരംഭിച്ച റോഡ് ഷോ നഗരപര്യടനത്തോടെ സമാപിച്ചു. നൂറുകണക്കിന് ആളുകൾ പങ്കെടുത്ത റാലിയിൽ സ്ത്രീകളടക്കമുള്ളവരുടെ സാന്നിധ്യം ശ്രദ്ധേയമായി. സ്ഥാനാർഥിയെ കാണാൻ വഴിയരികിൽ ആളുകൾ തടിച്ചുകൂടി. വ്യാപാരികളും വഴിയാത്രക്കാരും സ്ഥാനാർഥിയെ സ്വീകരിക്കുകയും ആശംസകൾ നേരുകയും ചെയ്തു.
എൻഡിഎ ചെയർമാൻ പ്രശാന്ത് മലവയൽ, സംസ്ഥാന സമിതി അംഗങ്ങളായ പി.സി. ഗോപിനാഥ്, കെ.ബി. മദൻലാൽ, പി.ജി. ആനന്ദകുമാർ, കെ.ഡി. ഷാജിദാസ്, പി.ആർ. ലക്ഷ്മണൻ, പി.എം. അരവിന്ദൻ, എം.പി. ദിനേഷ് കുമാർ, ഷീല തൊടുവട്ടി, അംബിക കേളു, വസന്ത കുമാരി, പി.എം. സുധാകരൻ, രാധാസുരേഷ് ബാബു എന്നിവർ നേതൃത്വം നൽകി.